ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന കമ്മിറ്റികൾ

അനിത സുനി പി

പ്രസിഡൻ്റ്

ഉഷ തോമസ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലെസ്ന ടി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഹഫ് സത്ത് ബീവി കെ പി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മുഹമ്മദ് ഇക്ബാൽ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അഭിജിത്ത് കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പഞ്ചായത്തിന്‍റെ പേര് : ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് 

ആകെ വാർഡുകൾ  : 21 

ജില്ല  :  മലപ്പുറം 

ബ്ലോക്ക്  :  കൊണ്ടോട്ടി, താലൂക്ക്  :  കൊണ്ടോട്ടി  

നിയമസഭ മണ്ഡലം  :  വള്ളിക്കുന്ന് , ലോകസഭ മണ്ഡലം  :  മലപ്പുറം

ഉൾപ്പെടുന്ന വില്ലേജ്  : ചേലേമ്പ്ര 

വിസ്തീർണ്ണം  :  15.91 ച.കി.മീ 

ജനസംഖ്യ  :  34149, പുരുഷൻ  :  16482 , സ്ത്രീകൾ  :  17667 , എസ് സി കുടംബങ്ങൾ :  3151

K-SMART App

K-SMART - Mobile App

Download Now

decorative icons

ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

മലപ്പുറം ജില്ലയുടെ പടിഞ്ഞാറെ അതിര്‍ത്തിയിൽ കോഴിക്കോട് ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് . മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കില്‍ കൊണ്ടോട്ടി ബ്ളോക്കിലാണ് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1963 ലാണ് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. 15.91 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ വടക്ക് ചെറുകാവ്, രാമനാട്ടുകര (കോഴിക്കോട്) പഞ്ചായത്തുകളും, കിഴക്ക് പള്ളിക്കല്‍, ചെറുകാവ് പഞ്ചായത്തുകളും, തെക്ക് വള്ളിക്കുന്ന്, ,തേഞ്ഞിപ്പലം, പള്ളിക്കല്‍ പഞ്ചായത്തുകളും, പടിഞ്ഞാറ് വള്ളിക്കുന്ന് പഞ്ചായത്തും, കോഴിക്കോട് ജില്ലയിലെ ഫറോക്ക്, കടലുണ്ടി, രാമനാട്ടുകര എന്നീ പഞ്ചായത്തുകളുമാണ്. 2011 ലെ സെന്‍സസ് പ്രകാരം 34149 വരുന്ന ജനസംഖ്യയില്‍ 16482 പേര്‍ പുരുഷന്‍മാരും 17667 പേര്‍ സ്ത്രീകളുമാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ പെടുന്നു ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

June 15, 2026

അറിയിപ്പ്

തദ്ദേശ സ്വയംഭരണ (ആർ.ഡി) വകുപ്പിൽ നിന്നുള്ള 22/04/2026 തീയതിയിലെ ഉത്തരവ് പ്രകാരം, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ വാണിജ്യ/വ്യവസായ സ്ഥാപനങ്ങളും/സംരംഭങ്ങളും,/ സർക്കാർ നിയന്ത്രിത വ്യവസായ എസ്റ്റേറ്റിലെ എല്ലാ വ്യവസായികളും തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ...

കൂടുതൽ വായിക്കുക
പുതിയ വാർത്ത