ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മലപ്പുറം ജില്ലയുടെ പടിഞ്ഞാറെ അതിര്‍ത്തിയിൽ കോഴിക്കോട് ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് . മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കില്‍ കൊണ്ടോട്ടി ബ്ളോക്കിലാണ് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1963 ലാണ് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. 15.91 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ വടക്ക് ചെറുകാവ്, രാമനാട്ടുകര (കോഴിക്കോട്) പഞ്ചായത്തുകളും, കിഴക്ക് പള്ളിക്കല്‍, ചെറുകാവ് പഞ്ചായത്തുകളും, തെക്ക് വള്ളിക്കുന്ന്, ,തേഞ്ഞിപ്പലം, പള്ളിക്കല്‍ പഞ്ചായത്തുകളും, പടിഞ്ഞാറ് വള്ളിക്കുന്ന് പഞ്ചായത്തും, കോഴിക്കോട് ജില്ലയിലെ ഫറോക്ക്, കടലുണ്ടി, രാമനാട്ടുകര എന്നീ പഞ്ചായത്തുകളുമാണ്. 2011 ലെ സെന്‍സസ് പ്രകാരം 34149 വരുന്ന ജനസംഖ്യയില്‍ 16482 പേര് പുരുഷന്മാരും 17667 പേര് സ്ത്രീകളുമാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ പെടുന്നു ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
June 15, 2026
അറിയിപ്പ്
തദ്ദേശ സ്വയംഭരണ (ആർ.ഡി) വകുപ്പിൽ നിന്നുള്ള 22/04/2026 തീയതിയിലെ ഉത്തരവ് പ്രകാരം, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ വാണിജ്യ/വ്യവസായ സ്ഥാപനങ്ങളും/സംരംഭങ്ങളും,/ സർക്കാർ നിയന്ത്രിത വ്യവസായ എസ്റ്റേറ്റിലെ എല്ലാ വ്യവസായികളും തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ...
കൂടുതൽ വായിക്കുക