ഗ്രാമപഞ്ചായത്ത് ഭൂപടം
തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടർ (റൂറൽ) 07/09/2024 ലെ 2888 നമ്പർ അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ 06/09/2024 ലെ എൽ.എസ്.ജി.ഡി/പിഡി/24269/2024 ഇഇആർ1 നമ്പർ വിജ്ഞാപന പ്രകാരം
മലപ്പുറം ജില്ലയിലെ ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണം 21 ആയി നിശ്ചയിച്ചിട്ടുള്ളതിനാൽ പ്രസ്തുത ഗ്രാമപഞ്ചായത്തിന് അത്രയും നിയോജകമണ്ഡലങ്ങൾ ആയി വിഭജിക്കുന്നതിനും അവയുടെ അതിർത്തികൾ നിർണയിക്കുന്നതിനുമുള്ള കരട് നിർദ്ദേശങ്ങൾ അനുബന്ധമായി ചേർത്തിട്ടുള്ള പട്ടികയിൽ പറഞ്ഞിട്ടുള്ള പ്രകാരം 1994ലെ കേരള പഞ്ചായത്ത് രാജ് പത്താം വകുപ്പ് അനുശാസിക്കും പ്രകാരം ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു
2. പ്രസ്തുത നിർദ്ദേശങ്ങളെ സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കിൽ ആയത് 2024 ഡിസംബർ 3 തീയതിയിലോ അതിനുമുമ്പോ ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി മുമ്പാകെയോ, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുമ്പാകെയോ നേരിട്ടോ രജിസ്റ്റർ ചെയ്ത തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്. അപ്രകാരം നൽകുന്നവയോടൊപ്പം എന്തെങ്കിലും രേഖകൾ നൽകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അപ്രകാരമുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർത്തുകളും നൽകേണ്ടതാണ്
3. ആക്ഷേപങ്ങളും അഭിപ്രായങ്ങളും അന്വേഷിക്കുന്നതും യുദ്ധം എന്നു കാണുന്ന പക്ഷം നിശ്ചയിച്ച പ്രസ്തുതപ്പെടുത്തുന്ന സ്ഥാപനത്തും സ്ഥലത്തും വെച്ച് പരാതിക്കാരെ ഡീൽ ഇമിറ്റേഷൻ കമ്മീഷൻ നേരിട്ട് കേൾക്കുന്നതും ആണ് തൽസമയം പരാതിക്കാർ നേരിട്ട് ഹാജരാകേണ്ടതാണ്.