ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.
ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

സാംസ്കാരികചരിത്രം

ഏകദേശം 300 വര്‍ഷം പഴക്കമുള്ള പാലക്കല്‍ ഭഗവതി ക്ഷേത്രത്തിലെഭഗവതിയെ മുത്തപ്പന്‍ തപസ്സു ചെയ്തു കൊണ്ടുവന്നു എന്നാണ് ഐതിഹ്യം. ദണ്ഡനും ഗുളികനും ഭഗവതിയുടെ കാവല്‍ക്കാരായി അറിയപ്പെടുന്നു. കുംഭത്തിലെ ആദ്യശനിയാഴ്ചയാണ് ഇവിടുത്തെ ഉല്‍സവം. വളരെ വിരളമായി കാണുന്ന മഹാക്ഷേത്രങ്ങളില്‍ ഒന്നായ പെരുമണ്ണശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വട്ടശ്രീകോവിലിലെ ബൃഹത്തായ അസ്ഥിവാരം കരിങ്കല്ലില്‍ തീര്‍ത്ത കമനീയ കലയാണ്. കരിങ്കല്ലില്‍ കൊത്തിയ വാതിലുകളും ജനലുകളും ആരെയും ആകര്‍ഷിക്കുന്നവയാണ്. വളരെ വിരളമായി കാണപ്പെടുന്ന കിഴക്കുമുഖമായി ശിവപ്രതിഷ്ഠയാണ് എളന്നുമ്മല്‍ ശിവക്ഷേത്രത്തിന്റെ പ്രത്യേകത. ഈ ക്ഷേത്രത്തിന്റെ പ്രത്യേകത ശിവന്റെ രൌദ്രഭാവത്തിന്റെ ആക്കം കുറയ്ക്കാന്‍ പടിഞ്ഞോറോട്ടു അഭിമുഖമായി മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയുമുണ്ട്. കഥകളിയില്‍ അതീവ തല്‍പ്പരനും കഥകളിയെപ്പറ്റി ഹസ്തലക്ഷണ ദീപിക” എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തതിരുവങ്ങാട്ട് നാരായണന്‍ നമ്പീശന്‍, വിദ്യാഭ്യാസതല്‍പരനും മതപണ്ഡിതനുമായിരുന്ന ആലിക്കുട്ടി മൌലവിപാരമ്പര്യവിഷഹാരികളായിരുന്ന കുഞ്ഞാമുഹാജിസെയ്താലിക്കുട്ടി മാസ്റ്റര്‍, ജന. ഉസ്സന്‍കുട്ടി മൊല്ലപനെങ്ങില്‍ വേലായുധന്‍, വൈദ്യവിശാരദന്മാരായ കരങ്ങാട്ട് വൈദ്യന്മാര്‍ തുടങ്ങിയ ഒട്ടേറെ പ്രതിഭകള്‍ ചേലേമ്പ്രയില്‍ നിന്നുയര്‍ന്നുവന്ന പഴയകാലപ്രതിഭകളായിരുന്നു. ഈ നാട്ടില്‍ നിന്നും സമകാലീന സാഹിത്യരംഗത്ത് ഉയര്‍ന്നുവന്ന വ്യക്തിയാണ് ഉണ്ണികൃഷ്ണന്‍ ചേലേമ്പ്ര. പ്രോത്സാഹനം അര്‍ഹിക്കുന്ന നിരവധി യുവ കലാകാരന്മാര്‍ ഈ പഞ്ചായത്തിലുണ്ട്. തെയ്യംതിറവെളിച്ചപ്പാട്കുതിരകളികോല്‍ക്കളിദഫ്മുട്ട്ഒപ്പനതായമ്പക തുടങ്ങിയ അനുഷ്ഠാന കലാരൂപങ്ങള്‍ ശുഷ്കമാണെങ്കിലും അവിടവിടെയായിഇന്നും നിലനിന്നുവരുന്നു. കര്‍ഷകരുടെ വിനോദമായ കാളപൂട്ട് മത്സരം ഇപ്പോഴും സംഘടിപ്പിക്കപ്പെടുന്നുണ്ട്. 1952-ല്‍ സ്ഥാപിച്ച എളന്നമ്മല്‍ റീഡിംഗ് റൂം ആന്റ് ലൈബ്രറിയാണ് ചേലേമ്പ്രയിലെ ആദ്യഗ്രന്ഥശാല.

സ്ഥലനാമ ഐതിഹ്യം

          ചേലേമ്പ്ര എന്ന സ്ഥലനാമത്തിന്റെ ഉല്‍പ്പത്തി എങ്ങനെയെന്നു വ്യക്തമല്ല. എന്നാല്‍ ഈ പഞ്ചായത്തിലെ കൊളക്കുത്ത്അമ്പലപ്പറമ്പ്പുല്ലിപ്പറമ്പ്കാക്കഞ്ചരിഇടിമുഴിക്കല്‍, പെരുണ്ണീരി എന്നീ സ്ഥലങ്ങളുടെ പേരുകളുടെ പിന്നില്‍ പഴമക്കാര്‍ പല കഥകളും പറയുന്നുണ്ട്. എളന്നുമ്മല്‍ അമ്പലത്തിലേക്കു പോകുന്ന വഴിവിശാലമായ ഒരു കുളം കാണാം. പണ്ട് മഹാരാജാക്കന്‍മാരുടെ അനുവാദത്തോടെ കുത്തിയ കുളമായതിനാല്‍ ഇ സ്ഥലത്തിനു കുളംകുത്തി എന്ന പേരു വന്നു. ക്രമേണകുളംകുത്തി കൊളക്കുത്ത്’ ആയി മാറി. പുല്ല് നിറഞ്ഞുകിടന്നിരുന്ന പ്രദേശമെന്ന അര്‍ത്ഥത്തിലോപുലി ഇറങ്ങിയ പ്രദേശം എന്ന നിലയ്ക്കോ ആവാം പുല്ലിപ്പറമ്പ്” എന്ന സ്ഥലനാമമുണ്ടായത്. കാക്കഞ്ചരി ഭട്ടതിരിപ്പാട് അധിവസിച്ചിരുന്ന പ്രദേശം കാക്കഞ്ചരി എന്നുംപെരുമണ്ണശ്ശേരി മൂസതിന്റെ ആധിപത്യത്തിലുള്ള പ്രദേശം പെരുണ്ണീരി” എന്നും അറിയപ്പെട്ടു. ഒരു കാലത്ത് ഈ പ്രദേശമാകെ വന്‍കാടായിരുന്നു. പരമശിവന്‍ പ്രതിഷ്ഠിക്കപ്പെട്ടതോടെവന്‍കാട് തിരുവന്‍കാട് ആയുംകാലക്രമത്തില്‍ തിരുവന്‍കാട് തിരുവങ്ങാട് ആയും മാറി. കിഴക്കയില്‍ ഭഗവതി ക്ഷേത്രത്തിന് ഏകദേശം 300 വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഗ്രാമീണ തനിമ നിറഞ്ഞു നില്‍ക്കുന്ന മനോഹരമായ പ്രദേശമാണ് ചേലേമ്പ്ര. പെരുമണ്ണശ്ശേരി സൂബ്രഹ്മണ്യക്ഷേത്രംശ്രീശങ്കരനാരായണക്ഷേത്രംഎളന്നുമ്മല്‍ ശിവക്ഷേത്രംഇടിമുഴിക്കല്‍ ശ്രീമഹാഗണപതി ക്ഷേത്രംവെണ്ണായൂര്‍ സുബ്രഹ്മണ്യക്ഷേത്രംഇട്ടിയാട്ട് മഹാവിഷ്ണുക്ഷേത്രംതിരുവങ്ങാട്ട് ശിവക്ഷേത്രം എന്നിങ്ങനെ അതീവ പുരാതനമായ ക്ഷേത്രങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. പനയപ്പുറംപള്ളിഎളന്നുമ്മല്‍ പള്ളികുറുവങ്ങോത്ത് ജമാഅത്ത്പള്ളി എന്നിവയാണ് പഴമ ഏറെയുള്ള പ്രധാന മുസ്ളീം ആരാധനാലയങ്ങള്‍. ദേശീയ സമരത്തിന്റെ അനുരണനങ്ങള്‍ ചേലേമ്പ്രയിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ചേലേമ്പ്ര നിവാസിയായ രാമന്‍നായര്‍ ബര്‍മ്മയില്‍ വെച്ച് സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ ആകൃഷ്ടനായി ഐ.എന്‍.എ.യില്‍ ചേരുകയുംജയില്‍വാസമടക്കം നിരവധി ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയപ്രസ്ഥാനത്തോട് ആഭിമുഖ്യമുള്ള അന്നത്തെ ചെറുപ്പക്കാരുടെ ശ്രമഫലമായി ചേലേമ്പ്രവള്ളിക്കുന്ന് പ്രദേശത്തുകാര്‍ മുന്‍കൈയ്യെടുത്ത് സ്ഥാപിച്ച ഗ്രന്ഥാലയമാണ് മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക വായനശാല. ചേലേമ്പ്രതേഞ്ഞിപ്പലംവള്ളിക്കുന്ന് ഗ്രാമോല്‍ക്കര്‍ഷ സമിതിയുടെ ആഭിമുഖ്യത്തില്‍, 1955-ലാണ് ചെട്ട്യാര്‍മാട്-കടലുണ്ടി റോഡ്അന്നത്തെ മലബാര്‍ കലക്ടറായിരുന്ന ബാലസുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തത്. ജനകീയ പ്രസ്ഥാനത്തിന്റെയും സന്നദ്ധ പ്രവര്‍ത്തനത്തിന്റേയും ഫലമായിഇടിമുഴിക്കല്‍-പാറക്കടവ് റോഡിന്റെയും അഗ്രശാലാ റോഡിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്അന്നത്തെ യുവാക്കളായിരുന്ന അണ്ടിശ്ശേരി നാരായണന്‍, എന്‍.രാജാന്‍, സി.കെ.രാജന്‍, കെ.കറപ്പന്‍ തുടങ്ങിയവരായിരുന്നു. ഇടിമുഴക്കല്‍-പാറക്കടവ് റോഡിന്റെ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ കെ.വി.കുഞ്ഞാലികെ.പി.മുഹമ്മദ് ഹാജിഎന്‍.ഉണ്ണിക്കോയഇ.ശ്രീധരന്‍ മുസ്സത് എന്നിവരുടെ സേവനവും പ്രശംസനീയമാണ്