ജീവനക്കാർ
അഭിജിത്ത് കെ
സെക്രട്ടറി
പെൻ നമ്പർ - 1026136
ജോലിയിൽ പ്രവേശിച്ച കാലയളവ് - 15/09/2025
ഫോൺ നമ്പർ - 8078 384 576
റീന വി
അസിസ്റ്റന്റ് സെക്രട്ടറി
പെൻ നമ്പർ - 574932
ജോലിയിൽ പ്രവേശിച്ച കാലയളവ് - 02/09/2023
ഫോൺ നമ്പർ - 94960 55370
പഞ്ചായത്തിന്റെ പൊതുവായ സൂപ്പർവൈസറി റോളുകൾ ഏറ്റെടുക്കുന്നതിനോടൊപ്പം ഹരിത മിത്രം , മാലിന്യ സംസ്കരണം , MCF, ഹരിത കർമ്മ സേന, HI, PA, TA, MGNREGS , പ്രേരക് ,ഹരിത കർമ്മ സേന എന്നിവരുടെ മേൽനോട്ട ചുമതല പ്രത്യേകം നടത്തേണ്ടതും, പഞ്ചായത്തിന്റെ നിർവഹണ ഉദ്യോഗസ്ഥൻ സർക്കാർ ഉത്തരവ്/പദ്ധതി മാർഗ്ഗരേഖ പ്രകാരം ഉള്ള എല്ലാ പദ്ധതികളും നിർവ്വഹണം നടത്തേണ്ടതും, സെക്രട്ടറിയുടെ അഭാവത്തിൽ പഞ്ചായത്തിന്റെ ഭരണപരമായ കാര്യങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്തേണ്ടതുമാണ്. ഭരണസമിതി മീറ്റിംഗ് / മറ്റു മീറ്റിങ്ങുകൾ എന്നിവയിൽ പഞ്ചായത്തിനെ പ്രതിനിധീകരിക്കേണ്ടതുമാണ്.
അഭിലാഷ് .ജി
ഹെഡ് ക്ലാർക്ക്
പെൻ നമ്പർ - 576571
ജോലിയിൽ പ്രവേശിച്ച കാലയളവ് - 25/11/2022
ഫോൺ നമ്പർ - 94963 51238
പഞ്ചായത്ത് ഓഫീസിലെ മുഴുവൻ സൂപ്പർവൈസറി ജോലികളും കൃത്യമായും സമയബന്ധിതമായി നടപ്പിലാക്കേണ്ടതും, എല്ലാ ഫയലുകളും സംബന്ധിച്ച് സെക്ഷന്റെ റിപ്പോർട്ട് പരിശോധിച്ചു ആവശ്യമായി നടപടികൾക്കായി ശുപാർശ ചെയ്യേണ്ടതും , വിവരാവകാശം, സേവനാവകാശം തുടങ്ങിയ ഫയലും പോർട്ടൽ ഫയലുകളും കൃത്യമായി നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ഷൈനി പി
അക്കൗണ്ടന്റ്
പെൻ നമ്പർ - 797890
ജോലിയിൽ പ്രവേശിച്ച കാലയളവ് - 23/07/2025
ഫോൺ നമ്പർ - 9539432426
പഞ്ചായത്തിന്റെ അക്കൗണ്ടുകൾ എല്ലാമാസവും കൃത്യമായി റീ കൺസിലിയേഷൻ നടത്തി സൂക്ഷിക്കേണ്ടതാണ്. പേയ്മെന്റുകൾ ബെനിഫിഷ്യറികളുടെ അക്കൗണ്ടിൽ ലഭ്യമായിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതും, ടെലഫോൺ, വൈദ്യുതി , പൊതു ടാപ്പുകളുടെ ചാർജ് എന്നിവ കൃത്യസമയത്തിനുള്ളിൽ കൃത്യമായി അടവാക്കേണ്ടതും, ജീവനക്കാരുടെ റിക്കവറി മൂന്നാമത്തെ വർക്കിംഗ് ഡേയിൽ തന്നെ അടവാക്കേണ്ടതുമാണ്. KSMART, Egram Swaraj, PFMS പേയ്മെന്റുകൾ രേഖപ്പെടുത്തൽ നടത്തിയിട്ടുണ്ടെന്ന് എല്ലാ ദിവസവും ഉറപ്പുവരുത്തുക. GST, Incom Tax എന്നിവ അടവാക്കി ആയതെല്ലാം ഫയൽ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. പഞ്ചായത്തിന്റെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിനും, ബഡ്ജറ്റ്, പദ്ധതി റിവിഷൻ, AFS എന്നിവയുടെ പ്രവർത്തനങ്ങൾ KPR ആക്റ്റ് & റൂൾ പ്രകാരവും അനുബന്ധ ഉത്തരവ് പ്രകാരവും സമയബന്ധിതമായി തുടർനടപടികൾ സ്വീകരിക്കേണ്ടതാണ്. HC യുടെ അഭാവത്തിൽ പഞ്ചായത്ത് ഓഫീസിലെ നടപടികൾ പൂർണ്ണമായി ഏറ്റെടുത്ത് നടപ്പിലാക്കേണ്ടതാണ്.
യൂസഫ് കെ കെ
എ1 സെക്ഷൻ
പെൻ നമ്പർ - 721782
ജോലിയിൽ പ്രവേശിച്ച കാലയളവ് - 01/08/2025
ഫോൺ നമ്പർ - 9895438655
പഞ്ചായത്തിന്റെ പദ്ധതികൾ ആസൂത്രണം സഹായിക്കൽ, നിർവ്വഹണം, വിലയിരുത്തി സെക്രട്ടറിയെ അറിയിക്കുക, വികസന സ്റ്റാൻഡിങ് കമ്മിറ്റി ഫയലുകൾ കൈകാര്യം ചെയ്യുക, ഭരണസമിതി മീറ്റിംഗ് , യഥാവിധി നോട്ടീസ് നടത്തിപ്പ് , മിനുട്സിലേക്കുള്ള വിവരങ്ങൾ / അറ്റാച്ച്മെന്റുകൾ സംഭരിച്ച് മീറ്റിങ്ങിൽ എത്തിച്ച് ആയവ പ്രകാരമുള്ള വിഷയങ്ങൾ രേഖപ്പെടുത്തുന്നതിന് സെക്രട്ടറിയെ സഹായിക്കുക. കൂടാതെ മെമ്പർമാർ നൽകുന്ന മറുപടികൾ സ്വീകരിച്ചു കരട് മിനുട്സ് കുറ്റമറ്റതാക്കി മീറ്റിംഗ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ സെക്രട്ടറിക്ക് സമർപ്പിക്കുക.
ആസ്തി രജിസ്റ്റർ സംബന്ധിച്ച ഫയലുകൾ സൂക്ഷിക്കുക/ആവശ്യമായ രേഖപ്പെടുത്തലുകൾ വരുത്തുക. മറ്റു നിർവ്വഹണ ഉദ്യോഗസ്ഥരുടെ ഫയലുകൾ KSMART വഴി ഭരണസമിതിയിലേക്ക് എത്തിയിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക. 2025-26 വർഷത്തെ പദ്ധതി ഫയലുകൾ കൃത്യമായി തയ്യാറാക്കി ഓഡിറ്റിന് സമർപ്പിക്കുന്നതിലേക്കും ISO യുടെ ഭാഗമാക്കുന്നതിനുമുള്ള മുൻഒരുക്കങ്ങൾ ചെയ്യുക.
കേരള സർക്കാരിന്റെ ലൈഫ് മിഷൻ, ഹെൽത്ത് മിഷൻ, കുട്ടികളുടെയും മുതിർന്നവരുടെയും ക്ഷേമം, വികലാംഗരുടെ ക്ഷേമം, ജലനിധി, ജലജീവൻ എന്നീ വിഭാഗങ്ങളിൽ നിന്നും അപ്പപ്പോൾ ലഭിക്കുന്ന നിർദ്ദേശങ്ങൾ ഭരണസമിതിയിലേക്കും, ആയത് പ്രകാരം പദ്ധതിയിലേക്കും എത്തിക്കുവാൻ പരിശ്രമിക്കുക. പദ്ധതികൾ റിവിഷൻ സമർപ്പിക്കുമ്പോൾ എല്ലാ വാർഡുകളിലെയും ജനപ്രതിനിധികളെ വിവരം അറിയിക്കുക. വികസന സ്റ്റാന്റിംഗ് കമ്മിറ്റി അംഗീകരിച്ച കരട് പദ്ധതികൾ എല്ലാ മെമ്പർമാർക്കും കൃത്യമായി വിതരണം ചെയ്യുക, മറ്റു തുടർന്നു പോകുന്ന ജോലികളും കൂടാതെ പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി എന്നിവർ നൽകുന്ന ഔദ്യോഗിക നിർദ്ദേശങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുക.
രത്ന സൂര്യ ജെ
എ2 സെക്ഷൻ
പെൻ നമ്പർ - 721209
ജോലിയിൽ പ്രവേശിച്ച കാലയളവ് - 20/07/2023
ഫോൺ നമ്പർ - 9249245778
കെട്ടിട നിർമ്മാണ ചട്ടങ്ങൾ (2019) KPBR -2013 പ്രകാരമുള്ള എല്ലാ ഫയലുകളും നടപടി സമയബന്ധിതമായി തീർപ്പാക്കുന്നതിനും, തെറ്റായും, വസ്തുതയ്ക്ക് വിരുദ്ധമായും ഫയലുകൾ സമർപ്പിക്കുന്ന LBS, Rejected Engineers എന്നിവർക്ക് നോട്ടീസ് നൽകുകയും, അതോടൊപ്പം ടി വിവരം കൃത്യമായും ബഹു JD ഓഫീസ് , മലപ്പുറം ത്തേക്ക് അറിയിക്കുക.
2025 -26 വർഷത്തിൽ നികുതി കുടിശ്ശികയുള്ള നികുതിദായകരുടെ നികുതി ഈടാക്കുന്നതിന് KPBR ACT പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിന് വാർഡ് ക്ലാർക്കുമാരെ സഹായിക്കുക, ആവശ്യമായ മേൽനോട്ടവും ,നടപടിയിലെ പൂർണ്ണതയും ഉറപ്പാക്കുക. വിവരാവകാശം 2005 സംബന്ധിച്ച ഫയലുകൾക്ക് സമയപരിധിക്കുള്ളിൽ മറുപടി എ3 സെക്ഷന് നൽകുക. കൂടാതെ പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി എന്നിവർ നൽകുന്ന ഔദ്യോഗിക നിർദ്ദേശങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുക.
ഷിംന പി പി
എ3 സെക്ഷൻ
പെൻ നമ്പർ - 816959
ഫോൺ നമ്പർ - 94002 82432
ഈ ഓഫീസിൽ പ്രവർത്തനം ആരംഭിച്ച തീയ്യതി -17/03/2026
ജീവനക്കാരുടെ സേവന വേതനം സംബന്ധിച്ച ഫയലുകൾ സൂക്ഷിക്കുക. എല്ലാ ജീവനക്കാരുടെയും വേതനം/ഓണറേറിയം ആദ്യത്തെ പ്രവർത്തി ദിവസം തന്നെ നൽകുന്നതിന് നടപടി സ്വീകരിക്കുക. ജനപ്രതിനിധികളുടെ സിറ്റിംഗ് ഫീസും/ ഓണറേറിയവും എല്ലാ മാസവും ആദ്യത്തെ പ്രവർത്തി ദിവസം തന്നെ നൽകുക. പഞ്ചായത്തിലെ ടെലഫോൺ ബില്ല്, വൈദ്യുതി ബിൽ, പൊതു ടാപ്പുകളുടെ ബില്ലുകൾ എന്നിവ സമയ പരിധിക്കുള്ളിൽ അടവാക്കുക. സമയപരിധി കഴിഞ്ഞ് വരുന്ന ഫൈനുകൾ സെക്ഷൻ മാത്രമാവും ഉത്തരവാദി എന്ന് അറിയിക്കുന്നു. ജീവനക്കാരുടെ സാലറി റിക്കവറി എല്ലാ മാസവും മൂന്നാമത്തെ വർക്കിംഗ് ഡേയിൽ തന്നെ അടവാക്കുവാൻ നടപടി സ്വീകരിക്കുക. പഞ്ചായത്തിൽ നടത്തുന്ന പൊതുപരിപാടികളുടെ ബില്ലുകൾ ഓരോ പരിപാടിയും സർക്കാർ നിശ്ചയിച്ചിട്ടുള്ള തുകയിൽ അധികരിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക. ആയത് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി/ഭരണസമിതി ക്ക് വ്യക്തമായ നോട്ടോടെ സമർപ്പിച്ച് അംഗീകാരം വാങ്ങി തുക നൽകുന്ന നടപടികൾ സ്വീകരിക്കുക. വാഹനത്തിന്റെ ഇന്ധനബില്ലുകളും, റിപ്പയറിങ് ചാർജുകളും ലോഗ് ബുക്കിലെ രേഖപ്പെടുത്തലുകൾ ഒത്തു നോക്കി തയ്യാറാക്കി സമർപ്പിക്കുക. പഞ്ചായത്തിന്റെ മറ്റു ദൈനംദിന ചിലവുകൾക്കുള്ള ബില്ലുകൾ സപ്പോർട്ടിംഗ് ഡോക്യുമെന്റുകളുടെ സഹായത്തോടെ പരിശോധിച്ച് ഉറപ്പുവരുത്തി തുടർനടപടി സ്വീകരിക്കുക. വിവരാവകാശം 2005 പ്രകാരം ലഭിക്കുന്ന എല്ലാ അപേക്ഷകളിലും കൃത്യമായി സമയപരിധി പാലിച്ചുകൊണ്ട് വ്യക്തമായ മറുപടികൾ തയ്യാറാക്കി അപേക്ഷകന് ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക. ടി വിഷയവുമായുള്ള അപ്പീലുകളിൽ വ്യക്തമായി മറുപടി തയ്യാറാക്കി സമർപ്പിക്കുക, കമ്മീഷൻ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. സമയ ക്ലിപ്തത മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് സെക്ഷൻ ഉത്തരവാദി ആയിരിക്കും. ലോക്കൽ ഫണ്ട് ഓഡിറ്റ് സമിതി, നിയമസഭാ സമിതി, , AG ഓഡിറ്റ് , കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, സബോർഡിനേറ്റ് ലെജിസ്ലേഷൻ സമിതി തുടങ്ങിയ ഭരണഘടന സ്ഥാപനങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ , ഓഡിറ്റ് പരാമർശങ്ങൾക്കുള്ള മറുപടി എന്നിവ സംബന്ധിച്ച് ഭരണസമിതിയിലും ബന്ധപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥരിൽ നിന്നും റിപ്പോർട്ട് ക്രോഡീകരിച്ച് സമയബന്ധിതമായി സമർപ്പിക്കേണ്ടതാണ്.കൂടാതെ പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി എന്നിവർ നൽകുന്ന ഔദ്യോഗിക നിർദ്ദേശങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുക.
അനുപമ കെ
ബി1 സെക്ഷൻ
പെൻ നമ്പർ - 769509
ഫോൺ നമ്പർ - 6282376831
ഈ ഓഫീസിൽ പ്രവർത്തനം ആരംഭിച്ച തീയ്യതി -01/04/2023
കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട ഫയലുകളും, രജിസ്റ്ററുകളും യഥാവിധി സമയബന്ധിതമായി തുടർ നടപടികൾ സ്വീകരിക്കുക. ഓംബുഡ്സ്മാൻ, ട്രൈബ്യൂണലുകൾ എന്നിവിടങ്ങളിലേക്ക് സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്റ്റ് തയ്യാറാക്കുക, വക്കീലിനെ വക്കാലത്ത് ഏൽപ്പിക്കുന്നത് എന്നീ വിഷയങ്ങൾ/ഫയലുകൾ സെക്രട്ടറിയേയും ഭരണസമിതിയെയും രേഖാമൂലം അറിയിക്കുക. കേസുകളുടെ വക്കീൽ ഫീസ് ഭരണസമിതി അംഗീകാരത്തോടെ ബില്ലുകൾ തയ്യാറാക്കി സമർപ്പിക്കുക. (4,5,6,7,8,9 എന്നീ വാർഡുകളിലെ നികുതി പിരിവ്, താമസ സർട്ടിഫിക്കറ്റ്, ബിപിഎൽ , ഉടമസ്ഥാവകാശം മാറ്റൽ , പുതിയ കെട്ടിടം നമ്പർ ഫയലുകൾ) (CMO Portel, CM With Me , Minister Portel , Adalath, Four the People Site, E District site ) എന്നീ ഫയലുകൾ സമയബന്ധിതമായും വ്യക്തമായും പൂർത്തീകരിക്കുക. കൂടാതെ പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി എന്നിവർ നൽകുന്ന ഔദ്യോഗിക നിർദ്ദേശങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുക.
ഗിരീഷ് ബാബു കെ പി
ബി 2 സെക്ഷൻ
പെൻ നമ്പർ - 727811
ഫോൺ നമ്പർ - 9745022456
ഈ ഓഫീസിൽ പ്രവർത്തനം ആരംഭിച്ച തീയ്യതി -21/10/2023
പൊതുജനങ്ങളിൽ നിന്നും ലഭ്യമാകുന്ന എല്ലാ പരാതികളും അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി, അവർ നൽകുന്ന റിപ്പോർട്ട് പ്രകാരം വ്യക്തവും കൃത്യവുമായ മറുപടി പരാതിക്കാരനെ അറിയിക്കുക. മേൽ അധികാരികളിൽ നിന്നും വരുന്ന പരാതി സംബന്ധിച്ച വിവരം പരാതിക്കാരനെ അറിയിച്ചിട്ടുള്ള കത്തിന്റെ പകർപ്പ് കൺസെന്റ് ഓഫീസിലേക്ക് അറിയിക്കുക. പരാതിയുടെ / ആവലാതിയുടെ അവസ്ഥ മനസ്സിലാക്കി (അദാലത്ത്/ ഭരണ സമിതി തീരുമാനം/ അടിയന്തിര സ്വഭാവം) എന്നിവ പ്രത്യേക പരിഗണന നൽകി തുടർ നടപടി സ്വീകരിക്കുക. വാർഡ് 15,16,17,18,19 എന്നീ വാർഡുകളിലെ നികുതി പിരിവ്, താമസ സർട്ടിഫിക്കറ്റ്, ബിപിഎൽ , ഉടമസ്ഥാവകാശം മാറ്റൽ , പുതിയ കെട്ടിടം നമ്പറിംഗ് ഫയലുകൾ എന്നിവ സമയബന്ധിതമായി തീർപ്പാക്കുക. കൂടാതെ പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി എന്നിവർ നൽകുന്ന ഔദ്യോഗിക നിർദ്ദേശങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുക.
റജുല സി
ബി 3 സെക്ഷൻ
പെൻ നമ്പർ - 727811
ഫോൺ നമ്പർ - 9745906618
ഈ ഓഫീസിൽ പ്രവർത്തനം ആരംഭിച്ച തീയ്യതി -16/07/2024
സോഷ്യൽ സെക്യൂരിറ്റി പെൻഷൻ, സ്ത്രീ സുരക്ഷ പെൻഷൻ, വിധവകളുടെ മക്കളുടെ വിവാഹ ധനസഹായം, പഞ്ചായത്ത് ദുരിതാശ്വാസ നിധി എന്നിവ സംബന്ധിച്ച് അതാത് സമയത്ത് സർക്കാർ ഉത്തരവ്/ സർക്കുലർ പ്രകാരമുള്ള പ്രവർത്തികൾ സമയബന്ധിതമായി ചെയ്യുന്നതിനും, അപേക്ഷകൾ അന്വേഷണം നടത്തി ഭരണസമിതിയിൽ/സ്റ്റാന്റിംഗ് കമ്മിറ്റിയിൽ എത്തിച്ച് അംഗീകാരം ലഭ്യമാക്കി പെൻഷൻ സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തുന്നതിനും, കൂടാതെ വാർഡ് 1, 2, 3, 12, 21 വാർഡുകളിലെ കെട്ടിട നികുതി, ഉടമസ്ഥാവകാശ മാറ്റം, താമസ സർട്ടിഫിക്കറ്റ്, BPL, പുതിയ കെട്ടിടങ്ങളുടെ നമ്പർ അനുവദിക്കൽ എന്നീ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുക. കൂടാതെ പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി എന്നിവർ നൽകുന്ന ഔദ്യോഗിക നിർദ്ദേശങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുക.
ബിനിഷ പി കെ
ബി 4 സെക്ഷൻ
പെൻ നമ്പർ - 838586
ഫോൺ നമ്പർ - 8137959633
ഈ ഓഫീസിൽ പ്രവർത്തനം ആരംഭിച്ച തീയ്യതി -01/04/2023
പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ തൊഴിൽ നികുതി നോട്ടീസ് വിതരണം നടത്തി തൊഴിൽ നികുതി കൃത്യമായി പിരിച്ചെടുത്ത് ആയത് രജിസ്റ്ററിൽ രേഖപ്പെടുത്തി ഓഡിറ്റിന് സമർപ്പിക്കുക. ഇലക്ഷൻ സംബന്ധിച്ച (സംസ്ഥാന ഇലക്ഷൻ) എല്ലാ ഫയലുകളും സമയബന്ധിതമായി നടപടി സ്വീകരിക്കുക. വാർഡ് - 10, 11, 13, 14, 20 എന്നീ വാർഡുകളിലെ വസ്തു നികുതി പിരിവ്, ഉടമസ്ഥാവകാശ മാറ്റം, താമസ സർട്ടിഫിക്കറ്റ്, BPL, പുതിയ കെട്ടിടങ്ങളുടെ നമ്പർ നൽകൽ എന്നീ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുക. വാടക, ലേലം എന്നിവ പിരിച്ച ഫയലുകൾ/രജിസ്റ്ററുകൾ സൂക്ഷിക്കുക. കൂടാതെ പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി എന്നിവർ നൽകുന്ന ഔദ്യോഗിക നിർദ്ദേശങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുക.
അമൃതരാജ് എൻ കെ
ഓഫീസ് അറ്റന്റന്റ്
പെൻ നമ്പർ - 977226
ഫോൺ നമ്പർ - 9539432426
ഈ ഓഫീസിൽ പ്രവർത്തനം ആരംഭിച്ച തീയ്യതി -06/01/2025
പഞ്ചായത്ത് എല്ലാ ദിവസവും രാവിലെ 9.30 മണിക്ക് തുറക്കുകയും വെകുന്നേരം 5. 30ന് അടക്കുകയും ചെയ്യുക, ദിവസേന ഉള്ള കളക്ഷൻ അടുത്ത വർക്കിംഗ് ഡേയിൽ 11 മണിക്ക് മുമ്പ് അടവാക്കുക, ട്രഷറി, ജെ ഡി ഓഫീസ്, മറ്റ് ഓഫീസുകളിലെ തപാലുകൾ സമയബന്ധിതമായി എത്തിക്കുന്നതിനും, ജീവനക്കാരുടെ റിക്കവറികൾ എല്ലാ മാസവും നാലാം തീയതിക്ക് മുമ്പ് അടവാക്കിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുകയും, ഗ്രാമസഭ/ഭരണസമിതി മീറ്റിംഗ് നോട്ടീസുകൾ വാർഡ് മെമ്പർമാർക്ക് കൃത്യസമയത്ത് ലഭ്യമാക്കി രജിസ്റ്ററിൽ ഒപ്പ് രേഖപ്പെടുത്തേണ്ടതും, തപാലുകൾ കൃത്യസമയത്ത് ഡെസ്പാച്ച് ചെയ്തു രേഖപ്പെടുത്തേണ്ടതുമാണ്.പഞ്ചായത്ത് പ്രസിഡന്റ് / സെക്രട്ടറി എന്നിവർ നൽകുന്ന ഔദ്യോഗിക നിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുക.
ഡ്രൈവർ
ഷിം ടി രാജ്
പെൻ നമ്പർ - 837364
ഫോൺ നമ്പർ - 98460 61110
ഈ ഓഫീസിൽ പ്രവർത്തനം ആരംഭിച്ച തീയ്യതി -
ചന്ദ്രൻ പുനത്തിൽ
പി ടി എസ്
പെൻ നമ്പർ - 578998
ഫോൺ നമ്പർ - 8139088284
ഈ ഓഫീസിൽ പ്രവർത്തനം ആരംഭിച്ച തീയ്യതി -25/11/2005
പഞ്ചായത്ത് ഓഫീസ്, മീറ്റിംഗ് ഹാൾ, MGNREGS, AE, VEO, എന്നിവിടങ്ങളും, പഞ്ചായത്ത് പരിസരം എന്നിവ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട് . ഓഫീസ് പ്രവർത്തന സമയത്തിന് മുമ്പ് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കേണ്ടതാണ്.
ശ്രീഷ്മ ലാൽ
ഹെൽത്ത് ഇൻസ്പെക്ടർ
സ.ഉ (സാധാ) 1603/2025/LSGD തിയതി 26-06-25 ഉത്തരവ് പ്രകാരം നിയമിച്ച ഹെൽത്ത് ഇൻസ്പെകടർ പഞ്ചായത്തിന്റെ പരിധിയിലുള്ള എല്ലാ സ്ഥാപനങ്ങളേയും ലൈസൻസിന്റെ പരിധിയിൽ കൊണ്ടുവരിക. ട്രേഡേഴ്സ് ലിസ്റ്റ് തയ്യാറാക്കുക, ഹരിത കർമ്മസേന, MCF എന്നിവയുടെ പ്രവർത്തന മേൽനോട്ടം വഹിക്കുക, പഞ്ചായത്തിനെ പൂർണ്ണമായും മാലിന്യമുക്തമാക്കുന്നതിന് സർക്കാർ നിർദ്ദേശം / KPR Act / പൊതുജനാരോഗ്യ നിയമം എന്നിവ പ്രകാരം നടപടികൾ സ്വീകരിക്കുക, ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക, പൊതുസ്ഥലങ്ങൾ സ്വകാര്യ സ്ഥലങ്ങൾ എന്നിവ ശുചിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും, വലിച്ചെറിയൽ മുക്ത പഞ്ചായത്ത്, മാലിന്യമുക്തം നവകേരളം, ക്ലീൻ ചേലേമ്പ്ര പുഴകളും തോടുകളും മാലിന്യമുക്തമാക്കുക, വേസ്റ്റ് കത്തിക്കുന്നത് എന്നിവ സംബന്ധിച്ച് ഗ്രാമസഭകൾ/സ്കൂളുകൾ എന്നിവിടങ്ങളിൽ ബോധവൽക്കരണം നടത്തുക. കാലാകാലങ്ങളിൽ സർക്കാർ നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുക. പഞ്ചായത്ത് പ്രസിഡന്റ് / സെക്രട്ടറി എന്നിവർ നൽകുന്ന ഔദ്യോഗിക നിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുക.
നിഷിജ പി
പ്രൊജക്റ്റ് അസിസ്റ്റന്റ്
സ.ഉ(ആര്‍.ടി) 1146/2025/LSGD Dated 09/05/2025 പ്രകാരമുള്ള എല്ലാ ജോലികളും സമയബന്ധിതമായി നടപ്പിലാക്കുക. പദ്ധതി നിർവ്വഹണത്തിനും, നടത്തിപ്പിനും ഡാറ്റാ എൻട്രി, ഡോക്യുമെന്റേഷൻ , ഗ്രാമസഭ എന്നിവയ്ക്ക് A1 സെക്ഷൻ സഹായിക്കുക. ഹരിത മിത്രം ആപ്പ് പൂർത്തീകരികരണം 30/04/2025 ന് മുമ്പ് നടത്തുക. E Gram Swaraj, PFM പേയ്മെന്റുകൾ കൃത്യമായി നടപ്പിലാക്കുക. മീറ്റിംഗ് മാനേജറുടെ ജോലി കൃത്യമായും സമയ ബന്ധിതമായും നടപ്പിലാക്കുക.പഞ്ചായത്ത് പ്രസിഡന്റ് / സെക്രട്ടറി എന്നിവർ നൽകുന്ന ഔദ്യോഗിക നിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുക.
റീന എ
ടെക്നിക്കൽ അസിസ്റ്റന്റ്
സ.ഉ.(സാധാ) നം.717/2026/LSGD തീയ്യതി 12/03/2026 പ്രകാരമുള്ള എല്ലാ പ്രവർത്തനങ്ങളും നടപ്പിലാക്കുക. പഞ്ചായത്തിലെ എല്ലാ കമ്പ്യൂട്ടറുകളും ഹാർഡ്‌വെയർ രജിസ്റ്ററിൽ എഴുതി പൂർത്തിയാക്കി ഓഡിറ്റിന് സമർപ്പിക്കുക. ഇന്റർനെറ്റ് ലഭ്യത ഉറപ്പുവരുത്തുക. ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ AMC ഉറപ്പുവരുത്തുക. വിട്ടുകിട്ടിയ സ്ഥാപനങ്ങൾക്ക് ആവശ്യമായ ടെക്നിക്കൽ സപ്പോർട്ട് നൽകുക. പഞ്ചായത്ത് പ്രസിഡന്റ് / സെക്രട്ടറി എന്നിവർ നൽകുന്ന ഔദ്യോഗിക നിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുക.