അറിയിപ്പ്

June 15, 2026

                         തദ്ദേശ സ്വയംഭരണ (ആർ.ഡി) വകുപ്പിൽ നിന്നുള്ള 22/04/2026 തീയതിയിലെ ഉത്തരവ് പ്രകാരം, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ വാണിജ്യ/വ്യവസായ സ്ഥാപനങ്ങളും/സംരംഭങ്ങളും,/ സർക്കാർ നിയന്ത്രിത വ്യവസായ എസ്റ്റേറ്റിലെ എല്ലാ വ്യവസായികളും തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്.

          ഇതുമായി ബന്ധപ്പെട്ട് കെ-സ്മാർട്ട് (KSMART) സോഫ്റ്റ്‌വെയറിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കപ്പെടുകയും, വ്യവസായ സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ ഫീസ് അടയ്ക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമുള്ള 'KSMART-TRADE LICENCE'ഓപ്ഷൻ ഇപ്പോൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

          ആയതിനാൽ, പഞ്ചായത്തിന്റെ പരിധിയിൽപ്പടുന്ന വാണിജ്യ/വ്യവസായ സ്ഥാപനങ്ങളും/സംരംഭങ്ങളുടേയും സ്ഥാപന ഉടമകളും എത്രയും വേഗം കെ-സ്മാർട്ട് പോർട്ടൽ വഴി ഓൺലൈനായി രജിസ്ട്രേഷൻ ഫീസ് ഒടുക്കി തങ്ങളുടെ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് അറിയിക്കുന്നു. 

    വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

 

അറിയിപ്പ്