ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.
ഭൂമിശാസ്ത്രം

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയുടെ പടിഞ്ഞാറെ  അതിര്‍ത്തിയിൽ കോഴിക്കോട് ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് . മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കില്‍ കൊണ്ടോട്ടി ബ്ളോക്കിലാണ് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1963 ലാണ് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. 15.91 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ വടക്ക് ചെറുകാവ്, രാമനാട്ടുകര (കോഴിക്കോട്) പഞ്ചായത്തുകളും, കിഴക്ക് പള്ളിക്കല്‍, ചെറുകാവ് പഞ്ചായത്തുകളും, തെക്ക് വള്ളിക്കുന്ന്, ,തേഞ്ഞിപ്പലം, പള്ളിക്കല്‍ പഞ്ചായത്തുകളും, പടിഞ്ഞാറ് വള്ളിക്കുന്ന് പഞ്ചായത്തും, കോഴിക്കോട് ജില്ലയിലെ ഫറോക്ക്, കടലുണ്ടി, രാമനാട്ടുകര എന്നീ പഞ്ചായത്തുകളുമാണ്. 2011 ലെ സെന്‍സസ് പ്രകാരം 34149 വരുന്ന ജനസംഖ്യയില്‍ 16482 പേര്‍ പുരുഷന്‍മാരും 17667 പേര്‍ സ്ത്രീകളുമാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ പെടുന്നു ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്. 

പ്രധാനമായി ഉയര്‍ന്ന സമതലം, ചെറുചെരിവ്, താഴ്വാരം, സമതലം എന്നിങ്ങനെ നാലായി തരംതിരിക്കാം. 6 ഹെക്ടര്‍ പ്രദേശം ചതുപ്പുനിലങ്ങളാണ്. ചെമ്മണ്ണ്, പശിമരാശി മണ്ണ്, എക്കല്‍ മണ്ണ്, ചരല്‍ മണ്ണ് എന്നിവയാണ് പ്രധാന മണ്‍തരങ്ങള്‍. നെല്ല്, വാഴ, മരച്ചീനി എന്നിവയാണ് പഞ്ചായത്തിലുള്ള മറ്റു കൃഷികള്‍. പഞ്ചായത്തിന്റെ വടക്കുഭാഗത്തുകൂടി പുല്ലിപ്പുഴ ഒഴുകുന്നു. കനോലികനാലും പവ്വൂര്‍ചാലിത്തോടും ജലസേചനത്തിനായി പഞ്ചായത്തില്‍ ഉപയോഗപ്പെടുത്തുന്നു. പുല്ലുംകുന്ന്, ചേന്നമല ചക്കമാട് കുന്ന്, മാലാപ്പറമ്പ് കുന്ന്,  കാക്കഞ്ചരി കുന്ന്,  അമ്പലപ്പറമ്പ് കുറ്റിലിപ്പറമ്പ് ചോനാശ്ശേരി കുന്ന്,  ഇത്തിളാം കുന്ന്  തുടങ്ങിയ ഉയര്‍ന്ന കുന്നി³ൻ പ്രദേശങ്ങൾ പഞ്ചായത്തില്‍ കാണാം. രണ്ടര കിലോമീറ്ററോളം കണ്ടല്‍കാടുകളും പഞ്ചായത്തിലുണ്ട്. 6 കുളങ്ങളും ചേലേമ്പ്ര പഞ്ചായത്തിലെ ജലസ്രോതസ്സുകളായുണ്ട്. പഞ്ചായത്തിലെ മുഖ്യ കുടിനീര്‍ സ്രോതസ്സ് കിണറുകളാണ്. 11 പൊതുകിണറുകള്‍ പഞ്ചായത്തിലുണ്ട്. 86 പൊതുകുടിവെള്ള ടാപ്പുകളും ജനങ്ങള്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു.   വ്യവസായിക ഉന്നമനത്തിന് നെടും തൂണായി    കാക്കഞ്ചേരി   കിന്‍ഫ്രാ പാര്‍ക്ക് , കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഏതാനും ഭാഗങ്ങളും ഉള്‍പ്പെടുന്നു. ഗ്രാമപഞ്ചായത്തിന്‍റെ വിളിപ്പാടകലെയാണ് കാലിക്കറ്റ് എയര്‍പോര്‍ട്ടും ഫറോക്ക് റയില്‍വെ സ്റ്റേഷനും ബേപ്പൂര്‍ തുറമുഖവും സ്ഥിതി ചെയ്യുന്നത്.